വടക്കാഞ്ചേരി പരുത്തിപ്രയിൽ തകരാറിലായ വാഹനം റോഡരികിൽ പാർക്കിംങ് നടത്തിയത് ഗതാഗത തടസം സൃഷ്ടിക്കുന്നു. പരുത്തിപ്ര വളവിലാണ് അഞ്ച് ദിവസമായി എൻജിൻ തകരാറായ ടോറസ് ടിപ്പർ മറ്റു വാഹനങ്ങൾക്ക് അപകട ഭീഷണിയുയർത്തി റോഡിൻ്റെ ഓരത്ത് പാർക്ക് ചെയ്തിട്ടുള്ളത് .ഷൊർണ്ണൂരിൽ നിന്നും തൃശൂരിലേക്ക് പാറമണൽ കയറ്റിവന്ന ലോറിയാണ് തകരാറിലായത്. ശക്തമായ മഴയിൽ വാഹനത്തിൻ്റെ ടയർ താഴ്ന്ന നിലയിലായതിനാൽ വാഹനത്തിനെ തള്ളി നീക്കി മറ്റൊരു ഭാഗത്തേക്ക് മാറ്റിയിടൽ ദൂഷകരമാണ്. ഇന്നലെ മുതൽ മെക്കാനിക്കിന കൊണ്ടുവന്ന് തകരാറ് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വണ്ടിയുടെ അനുബന്ധ ഉപകരണങ്ങൾ റോഡിൽ വയ്ക്കുന്നത് കൂടുതൽ ഗതാഗത തടസം ഉണ്ടാക്കുകയാണ്. പൊതുവെ ഇവിടെ ഒരു അപകട മേഖലയാണ്. വാഹനത്തിന്റെ ഉടമകൾ വാഹനത്തിലെ മണൽ മറ്റൊരു വാഹനത്തിലേക്ക് മാറ്റി, ക്രയിൻ ഉപയോഗിച്ച് തകരാറിലായ വാഹനത്തെ സുരക്ഷിതമായ മറ്റൊരു ഇടത്തിലേക്ക് മാറ്റി തകരാറുകൾ പരിഹരിക്കണമെന്ന് നാട്ടുകാർ പറയുന്നു . ബന്ധപ്പെട്ട അധികാരികൾ പ്രശ്നപരിഹാരത്തിനായി എത്രയും വേഗം ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.