വടക്കാഞ്ചേരി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ 2007 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർഥികൾ 2015 മുതൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് നൽകി വരുന്ന ധന സഹായം ഹെഡ്മിസ്ട്രസ്സ് ഇ കെ പൊന്നമ്മ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ എസ് പ്രമോദ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എ വി വിജന , എം എ സുമ , കെ സി ശ്രീവത്സൻ, ജ്യോതി എം രാജേഷ് കുമാർ, പിടിഎ അംഗം സിറാജ് മാരാത്ത്, എംപിടിഎ പ്രസിഡന്റ് സജിനി ജിപ്സൺ, പൂർവ്വ വിദ്യാർഥി പ്രതിനിധികൾ, പി എസ് സനൂപ്, ടി പി അനൂപ് , എന്നിവർ സംസാരിച്ചു