വടക്കാഞ്ചേരി എക്സസൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധൻ ഡോക്ടർ സുരേന്ദ്രൻ മൊബൈൽ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ നിധീഷ് ലഹരിവർജ്ജന സമൂഹത്തിന്റെ പ്രസക്തിയെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ നൽകി. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഇ. കെ പൊന്നമ്മ, എക്സൈസ് ഓഫീസർ സുദർശൻ , സ്റ്റാഫ് സെക്രട്ടറി കെ.സി ശ്രീവത്സൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു