സ്പന്ദനം വടക്കാഞ്ചേരിയുടെ എട്ടാമത് രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ ഛായാഗ്രഹണത്തിന് ഫാൽക്കെ ഫിലിം ഫെസ്റ്റിവൽ പുരസ്ക്കാരം ലഭിച്ച നിസ്മൽ നൗഷാദിനെ ആദരിച്ചുകൊണ്ട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. വേണ്ടതിനേയും, വേണ്ടാത്തതിനേയും കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടെങ്കിൽ കാലത്തെ അതിജീവിക്കുന്ന ഏത് കാലഘട്ടത്തിനും സ്വീകാര്യമായ നല്ല സിനിമ എടുക്കുക സാധ്യമാണെന്നും ഷാജി എൻ.കരുൺ കൂട്ടിച്ചേർത്തു. സ്പന്ദനം പ്രസിഡൻ്റ് സി. ഒ. ദേവസ്സി അദ്ധ്യക്ഷത വഹിച്ചു. സ്പന്ദനം രക്ഷാധികാരി പി .എൻ . സുരേന്ദ്രൻ, പു.ക.സ.സംസ്ഥാന കമ്മറ്റി അംഗം വി.മുരളി, സ്പന്ദനം സെക്രട്ടറി സുഭാഷ്പുഴയ്ക്കൽ, സ്പന്ദനം ട്രഷറർ കെ.എസ്.ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.