ലോകസഭയിൽ പ്രതിഷേധിച്ച രമ്യ ഹരിദാസ്, ടി എൻ പ്രതാപൻ ഉൾപ്പടെയുള്ള കോൺഗ്രസ് എം പി മാരെ സസ്പെന്‍റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യു ഡി എഫിന്‍റെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി
ഓട്ടുപാറയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം വടക്കാഞ്ചേരി പ്രസ് ക്ലബ്ബിന് മുൻപിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. (വീഡിയോ റിപ്പോർട്ട്)