വടക്കാഞ്ചേരി റെയിൽവേ പുഴ പാലത്തിന് താഴെ മധ്യവയസ്കന്‍റെ മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന മൃതദേഹം പാലത്തിന് നേരെ താഴെയുള്ള പുൽ പടർപ്പിലാണ് കണ്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്, ട്രെയിൻ തട്ടി പുഴയിലേക്ക് വീണതാകാം എന്ന് സംശയിക്കുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞട്ടില്ല. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി.