വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന വടക്കാഞ്ചേരി റെയിൽവേ ഗേറ്റ് ഒഴിവാക്കി പുല്ലാനിക്കാട് – കല്ലങ്കുണ്ട് പ്രദേശത്തെ ജനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിനും പതിവായി സംഭവിക്കുന്ന അപകട മരണങ്ങൾ ഒഴിവാക്കുന്നതിനും അടിപ്പാത നിർമ്മിക്കാൻ റെയിൽവേ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കെ.കെ.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സി പി ഐ വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് രാഷ്ട്രീയ സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്തു.മണ്ഡലം സെക്രട്ടറി ഇ.എം.സതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.ആർ.സോമനാരായണൻ, അഡ്വ. പി.കെ.പ്രസാദ് എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റിയുടെ പുതിയ അസ്സിസ്റ്റന്റ് സെക്രട്ടറിയായി എ.ആർ. ചന്ദ്രനെ തെരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായി ഇ.എം.സതീശൻ, എ.ആർ. ചന്ദ്രൻ, കെ.കെ. ചന്ദ്രൻ, പി.കെ.പ്രസാദ്,എം.എ. വേലായുധൻ, ഇ.എൻ.ശശി, ജി.ശശാങ്കൻ നായർ എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തു.