Local

വടക്കാഞ്ചേരിയിൽ വയോധിക തെരുവ് നായയുടെ കടിയേറ്റ് മരിച്ചു

Published

on

വടക്കാഞ്ചേരി കുമരനെല്ലർ കുമ്പാര കോളനിയിൽ താമസിക്കുന്ന ചെട്ടിക്കുന്ന് പെത്തകമൻ മകൾ കമ്മലാക്ഷി (59) ( കുഞ്ഞാവ ) ആണ് മരിച്ചത്. കഴിഞ്ഞ ജൂൺ 26 ന് പുലർച്ച വീട്ടിൽ കിടന്ന് ഉറങ്ങുമ്പോഴാണ് ഇവരെ തെരുവ് നായ കടിച്ചത്. ഉടനെ ഓട്ടുപാറ ജില്ല ആശുപത്രിയിലും പിന്നിട് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലും എത്തിച്ചു . ഇവിടെ നിന്നും നാല് പേവിഷ പ്രതിരോധ ഇഞ്ചക്ഷൻ എടുത്തിട്ടുണ്ടന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ന് രാവിലെയാണ് കമ്മലാക്ഷി മരിച്ചത്. ഇവരുടെ സംസ്ക്കാരം നടത്തി. അമ്മിണിയാണ് അമ്മ. വടക്കാഞ്ചേരി നഗരസഭയിൽ വിവിധ ഭാഗങ്ങളിൽ തെരുവ് നായകളുടെ ശല്യം കൂടിവരുന്നത് ജനങ്ങളുടെ ജിവന് ഭിഷിണിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version