Local

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ് തൊഴിലാളികളുടെ സമരം വാർഡ് തലത്തിൽ നടത്തി

Published

on

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിയ് ക്കെതിരെ എൻ ആർ ഇ ജി വർക്കേഴ്സ് പുഴയ്ക്കൽ യൂണിയൻ്റെ നേതൃത്വത്തിൽ വാർഡ് തലത്തിൽ സമരം നടത്തി. കയ്പ്പറമ്പ് മേഖലയിലെ പേരാമംഗലത്ത് നടന്ന സമര പരിപാടി എൻ.ആർ.ഇ. ജി വർക്കേഴ്സ് യൂണിയൻ തൃശ്ശൂർ ജില്ലാ സെക്രട്ടറിയും, വടക്കാഞ്ചേരി നിയോജക മണ്ഡലം എം.എൽ.എയുമായ സേവ്യർ ചിറ്റലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഒരു പഞ്ചായത്തിൽ ഒരേസമയം ഇരുപതിൽ അധികം പ്രവൃത്തികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കാൻ പാടില്ലെന്ന കേന്ദ്ര സർക്കാരിൻ്റെ നടപടി തൊഴിലുറപ്പ് പദ്ധതിയെ തകർക്കുമെന്നും നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന തൊഴിൽ ദിനങ്ങളിൽ പകുതിയും നഷ്ടമാകുന്ന സ്ഥിതിയാണ് ഉണ്ടാവുക. ഇത് ഈ മേഖലയിൽ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളെ ദുരിതത്തിലാഴ്ത്തി. ബി ജെ പി അധികാരത്തിലിരിക്കുമ്പോൾ ഓരോ വർഷവും തൊഴിലുറപ്പ് പദ്ധതിയ്ക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. നിലവിൽ നൽകാനുള്ള തുക കൂടിശ്ശികയുമുണ്ട്. ഇതിനെല്ലാം പുറമേയാണ് തദ്ദേശ സ്ഥാപനത്തിൽ ഒരേ സമയം ഏറ്റെടുക്കാവുന്ന പ്രവൃത്തികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത്. പണി ആയുധങ്ങളുടെ വാടകയും നിർത്തലാക്കിയിരിക്കുകയാണ്. പട്ടിണി സൂചികയിൽ ഏറെ പുറകോട്ടുപോയ നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസമായിരുന്ന തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള നടപടികളിൽ നിന്നും കേന്ദ്ര ഗവൺമെൻ്റ് പിന്മാറണമെന്ന് എൻ. ആർ. ഇ. ജി. വർക്കേഴ്സ് യൂണിയൻ സമരത്തിലൂടെ ആവശ്യപ്പെട്ടു. നിരവധി തൊഴിലുറപ്പ് തൊഴിലാളികൾ സമരത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version