ജനവാസ മേഖലയിലിറങ്ങിയ കടുവ വളർത്തു മൃഗത്തെ കൊന്നു. ചീരാൽ കരുവള്ളി ദേവദാസിന്റെ വീട്ടിലെ പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്.ഇന്ന് പുലർച്ചെയാണ് സംഭവം. വനപാലകർ സ്ഥലത്തെത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കടുവ വനത്തിനുള്ളിലേക്ക് കടന്നതായി വനപാലകർ അറിയിച്ചു.