തുമ്പിക്കൈ മുറിഞ്ഞ ആനയെ കണ്ടെത്താന്‍ വാഴച്ചാല്‍ ഡിവിഷനില്‍ വനംവകുപ്പ് പത്തു ക്യാമറകള്‍ സ്ഥാപിച്ചു. ആന ഇടമലയാര്‍ ഭാഗത്തേയ്ക്കു പോയതായി ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു. നിരീക്ഷണ കാമറകളില്‍ ആനക്കൂട്ടങ്ങളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പക്ഷേ, തുമ്പിക്കൈ മുറിഞ്ഞ ആനയുടെ ദൃശ്യം കിട്ടിയില്ല. തുമ്പിക്കൈയില്‍ കുരുങ്ങിയ കമ്പി അടര്‍ന്ന് പോയിട്ടുണ്ട്. മുറിവ് ഭേദപ്പെട്ടതായാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ ചിത്രം നോക്കി വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുള്ളത്.