സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുടിശികയായ ക്ഷേമപെൻഷൻ ഡിസംബർ രണ്ടാം വാരം നൽകും. ഒക്ടോബർ, നവംബർ മാസങ്ങളിലെ തുക ഒരുമിച്ചാണ് നൽകുന്നത്. ഇതിനായി ധനവകുപ്പ് 1800 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നിറങ്ങുമെന്നാണ് സൂചന . ഡിസംബർ മാസത്തെ ക്ഷേമപെൻഷൻ മാസാവസാനം നൽകും.