മഹാരാഷ്ട്രയിലെ പാല്‍ഗറിലാണ് സംഭവം നടന്നത്. വീട്ടില്‍ വച്ച് തന്നെയായിരുന്നു അപകടം നടന്നത്. ഷാബിര്‍ ഷഹനാസ് എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയ്ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു . ഷാബിറും മുത്തശ്ശിയും വീട്ടിലെ ഹാളില്‍ കിടന്ന് മയങ്ങുന്ന സമയത്ത് ഷാബിറിന്റെ പിതാവാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാനായി വച്ചത്. ബാറ്ററി പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ ഷാബിറിനേയും മുത്തശ്ശിയേയും ഉടനടി അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഷാബിറിനെ രക്ഷിക്കാനായില്ല.