ഇന്ന് രാവിലെ ഗ്രിഡ് തകരാറിനെ തുടർന്നാണ് രാജ്യവ്യാപകമായി വൈദ്യുതി മുടങ്ങിയത്. കറാച്ചി, ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളൊക്കെ ഇരുട്ടിലായി. ലാഹോറിലെ മെട്രോ സർവീസിലെ ഒരു ലൈൻ നിർത്തലാക്കി. വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. 12 മണിക്കൂറിനുള്ളിൽ വൈദ്യുതിബന്ധം പഴയ നിലയിലാക്കുമെന്ന് അധികൃതർ അറിയിച്ചു.