പാലപ്പിള്ളി മേഖലയിൽ ഇന്നലെ കാട്ടാനയിറങ്ങി വ്യാപക നാശം വരുത്തി. കാരികുളത്ത് എസ്‌സ്റ്റേറ്റ് ബംഗ്ലാവിലെ പട്ടി കൂട് ആന തകർത്തു, കാർഷിക വിളകളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ കൂട്ടത്തോടെ ഇറങ്ങിയ കാട്ടാനകളെ മൂന്ന് ദിവസം രാപ്പകൽ നീണ്ട് നിന്ന ജനങ്ങളുടെയും വനംവകുപ്പിന്‍റെയും തീവ്ര ശ്രമത്തിലാണ് ആനകളെ കാട് കയറ്റി വിട്ടത്. ഇന്നലെ രാത്രിയിൽ വീണ്ടും കാട്ടാനകൾ ജനവാസ മേഖലയിലിറങ്ങി നാശം വരുത്തുകയായിരുന്നു.