Local

വന്യജീവി ആക്രമണം ; മൃഗസംരക്ഷണ വകുപ്പും വനംവകുപ്പും, ആരോഗ്യവകുപ്പും., സമയബന്ധിതമായി നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ .

Published

on

കഴിഞ്ഞ ദിവസം ആര്യംപാടം പുതുരുത്തി മേഖലയില്‍ മനുഷ്യരേയും, വളര്‍ത്തുമൃഗങ്ങളെയും ഒരു വന്യജീവി കടിച്ച് പരുക്കേല്‍പ്പിച്ചു എന്നറിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ നഗരസഭ ചെയര്‍മാൻ പി.എൻ സുരേന്ദ്രൻ്റെ ഇടപെടലിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പും വനംവകുപ്പും, ആരോഗ്യവകുപ്പും., സമയബന്ധിതമായി നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നും, വളര്‍ത്തു മൃഗങ്ങള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് വാക്സിന്‍ നൽകാൻ തുടങ്ങിയെന്നും, വന്യമൃഗത്തിന് പേവിഷബാധ ഉണ്ടെന്ന് സംശയിക്കുന്നതിനാല്‍ പരുക്കേറ്റവർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയി കുത്തിവെയ്പ്പ് എടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു. വനം വകുപ്പ് സ്ഥലം പരിശോധന നടത്തിയിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് സാമ്പത്തിക ചിലവ് വന്നിട്ടുണ്ടെങ്കില്‍ ആയത് വകുപ്പ് നഷ്ടപരിഹാരം നല്‍കുന്നതിനും,നഗരസഭ ഇപ്രകാരമുള്ള നടപടിയെല്ലാം സ്വീകരിച്ചുകൊണ്ടിരിക്കുയാണെന്നും അതുകൊണ്ട് മറ്റ് അബദ്ധപ്രസ്താവനകൾക്ക് ആരും ചെവികൊടുക്കരുതെന്നും നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version