വടക്കാഞ്ചേരി നഗരസഭയിലെ പുതുരുത്തി, തിരുത്തി പറമ്പ് ,പാർളിക്കാട് മേഖലകളിൽ രണ്ട് ദിവസമായി വന്യജീവി എന്ന് സംശയിക്കുന്ന മൃഗം മനുഷ്യരെയും, മൃഗങ്ങളെയും കടിക്കുകയും പരുക്കേറ്റവർ ചികിത്സ തേടുകയും ചെയ്തു . മരണമടഞ്ഞ വന്യജീവിയെ പോസ്റ്റ്മോർട്ടം പോലും ഇല്ലാതെയാണ് മറവ് ചെയ്തതെന്നും, ഇന്ന് 34-ാം ഡിവിഷനിൽ മറ്റൊരു വന്യജീവിയുടേയും മൃതശരീരം കാണപ്പെടുകയും ചെയ്തു. പ്രദേശത്തെ ജനങ്ങൾ ഭീതിയാലാണ്. പേവിഷബാധയോ മറ്റെന്തെങ്കിലും അസുഖങ്ങളോ ഈ മൃഗങ്ങൾക്കുണ്ടോയെന്നറിയാൻ യാതൊരു വിധ പരിശോധനയും നടത്തിയിട്ടില്ലെന്നും നഗരസഭ പ്രതിപക്ഷ നേതാവ് കെ അജിത്ത്കുമാറും നഗരസഭ കൗൺസിലർ ജോയൽ മഞ്ഞിലയും ആരോപിച്ചു. നഗരസഭയും , മൃഗ സംരക്ഷണ വകുപ്പും, വനംവകുപ്പും ഈ വിഷയം ഗൗരവമായി എടുക്കുകയോ തുടർനടപടികൾ വേഗത്തിലാക്കുകയോ ചെയ്തിട്ടില്ലെന്നും ചത്ത മൃഗങ്ങളെ പോസ്റ്റ്മോർട്ടം നടത്തി മരണകാരണം കണ്ടെത്തുകയും എത്രയും പെട്ടെന്ന് ജനങ്ങളുടെ ഭീതി അകറ്റണമെന്നും അധികൃതരോട് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.