വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് മലമ്പുഴ,അകത്തേത്തറ,മുണ്ടൂര്‍,പുതുപരിയാരം പഞ്ചായത്തുകളില്‍ മറ്റന്നാള്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ജനവാസമേഖലകളിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയുന്നില്ലെന്ന് ബിജെപി ആരോപിച്ചു.