തലപ്പിള്ളി സംരംഭക വേദിയുടെ മുഖ്യ രക്ഷകർത്താക്കളായ ടി.വി.ശ്രീരാമകൃഷ്ണൻ, വി.ആർ.ദിനേശ്കുമാർ,കനിവ് സെക്രട്ടറി വി.ആർ.രാജേഷ്, പ്രസിഡന്റ് പി.എസ്.ശരത്,ഓഡിറ്റർ എം.അനീഷ് എന്നിവർ ചേർന്ന് സംഭാവന വിഹിതം (Rs.10000/-) വടക്കാഞ്ചേരി ആക്ട്സ് ഓഫീസിൽ വെച്ച് ഭാരവാഹികൾക്ക് കൈമാറി. യൂണിറ്റ് പ്രസിഡന്റ് വി.വി.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.ആക്ട്സ് വൊളന്റിയർമാരും,കനിവ് കൂട്ടായ്മ പ്രവർത്തകരും,തലപ്പിള്ളി സംരംഭകവേദി കാര്യദർശികൾ തുടങ്ങിയവർ പങ്കെടുത്തു. ആക്ടസ് യൂണിറ്റ് സെക്രട്ടറി കെ.എം.അബ്ദുൾ സലീം സ്വാഗതവും ആക്ട്സ് യൂണിറ്റ് വൈസ് പ്രസിഡന്റ് എൻ.എ.അബ്ദുൾ സലാം നന്ദിയും പറഞ്ഞു