അന്തരാഷ്ട സഹകരണ ദിനമായ ജൂലായ് 2 ന് തൃശ്ശുര്‍ ജില്ലയിലെ മികച്ച രണ്ടാമത്തെ കാർഷിക സഹകരണ ബാങ്കായി തിരഞ്ഞെടുക്കപ്പെട്ട വടക്കാഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് P.K. ഡേവിസ് മാഷ് പുരസ്കാരം കൈമാറി. കേരള ബാങ്ക് വൈസ് പ്രസിഡന്‍റ് A.K. കണ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ മുൻ മന്ത്രി രവീന്ദ്രനാഥ് സന്നിഹിതനായിരുന്നു. ബാങ്ക് പ്രസിഡന്‍റ് N .T ബേബിയും ഡയറക്ടർ K .O വിൻസന്‍റ് എന്നിവര്‍ ചേര്‍ന്ന് അവാർഡ് ഏറ്റുവാങ്ങി. വടക്കാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിന് ആദ്യമായിട്ടാണ് മികച്ച പ്രവർത്തനത്തിന് അവാർഡ് ലഭിക്കുന്നത്. കഴിഞ്ഞ 6 വർഷമായി ബാങ്ക് ലാഭത്തിൽ പ്രവർത്തിച്ചുവരികയാണ്.