പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന് പരാതി. പാലക്കാട് തങ്കം ആശുപത്രിയിലാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞും പ്രസവത്തെതുടര്‍ന്ന് മരിച്ചത്. ഇന്നലെ മരിച്ച കുഞ്ഞിന്‍റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തതായും പരാതിയുണ്ട്. സംഭവത്തില്‍ ആശുപത്രിക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. പൂര്‍ണ്ണ ആരോഗ്യവതിയായ പെണ്‍കുട്ടിയാണ് പ്രസവത്തിനിടെ മരിച്ചത്. സിസേറിയന്‍ നടത്താന്‍ തങ്ങള്‍ തയ്യാറായിരുന്നുവെങ്കിലും ആശുപത്രി അധികൃതര്‍ അതിന് വിസമ്മതിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഐശ്വര്യയുടെ ആരോഗ്യനില വഷളയാപ്പോള്‍ പോലും ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. ആശുപത്രി പരിസരത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇതിന് മുന്‍പും ആശുപത്രിയില്‍ സമാന മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.