കളമശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. നാൽപത്തിമൂന്ന് വയസായിരുന്നു. രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച ലക്ഷ്മിയെ ഇടിച്ചിട്ട ബസ് ശരീരത്തിലൂടെ കയറിയിറങ്ങി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.