അങ്കമാലിയിൽ കെ എസ് ആർ ടി സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു. രാവിലെ ആറുമണിയോടെയായിരുന്നു അപകടം. ബംഗളൂരുവിൽ നിന്നും പത്തനാപുരത്തേയ്ക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസും നെടുമ്പാശേരിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ലോ ഫ്ളോർ ബസുമാണ് കൂട്ടിയിടിച്ചത്.കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് തൊട്ടുമുന്നിൽ വച്ചായിരുന്നു അപകടം. ബസ് സ്റ്റാൻഡിലേയ്ക്ക് കയറുന്നതിനിടെ എതിർദിശയിൽ നിന്നുവന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.