ഇടിമിന്നലേറ്റ് യുവതിയുടെ കേൾവിശക്തി നഷ്ടപെട്ടു. പൂമംഗലം പഞ്ചായത്തിൽ താമസിക്കുന്ന യുവതിക്കാണ് ഇടിമിന്നലിൽ വൈദ്യുതാഘാതം ഏറ്റതിനെ തുടർന്ന് കേൾവിശക്തി നഷ്ടമായത്. യുവതിയുടെ ശരീരത്തിൽ ഗുരുതരമായി പൊള്ളല്‍ ഏറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെ ആണ് അപകടം ഉണ്ടായത്.