കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയും, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി “കാലാവസ്ഥാ വ്യതിയാനവും പൊതുജനാരോഗ്യവും” എന്ന വിഷയത്തിൽ ശിൽപ്പശാല സംഘടിപ്പിക്കുന്നു.
ജൂലൈ 25 ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ സർവകലാശാല സെനറ്റ് ഹാളിലാണ് ശിൽപ്പശാല.
സംസ്ഥാന സർക്കാർ ആരോഗ്യ മേഖലയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും സംഘടിപ്പിക്കുന്ന ആരോഗ്യമേളയുടെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്.
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ “ഏകാരോഗ്യ സമീപനവും പരിസ്ഥിതി വ്യതിയാനവും ” എന്ന വിഷയത്തിൽ ആമുഖപ്രഭാഷണം നടത്തും.
“പരിസ്ഥിതി വ്യതിയാനം നേരിടാം: ജന പങ്കാളിത്തത്തിലൂടെ” എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാല ഡീൻ ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസസ് ഡോ.പി ഒ നമീർ, ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ.ബിന്ദു അരീക്കൽ, കേരള ആരോഗ്യ സർവകലാശാല റിസർച്ച് ഡീൻ ഡോ. കെ എസ് ഷാജി എന്നിവർ പങ്കെടുത്തു സംസാരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ശിൽപ്പശാലയിൽ കണ്ണികളാകും.