ലോക ഗജദിനമായ ഇന്ന് വടക്കുംനാഥ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് എറണാകുളം ശിവകുമാർ എന്ന ആനയെ ആദരിച്ചു. കുളിച്ചു കുറി തൊട്ടു കിഴക്കേ ഗോപുരത്തിൽ എത്തിയ ആനയെ മാല അണിയിച്ചും പ്രത്യേകം തയ്യാറാക്കിയ പൊന്നാട മേയർ എം.കെ.വർഗ്ഗീസ്, എം.എൽ.എ. പി.ബാലചന്ദ്രൻ എന്നിവർ ചേർന്ന് അണിയിച്ചു. ചടങ്ങിൽ ദേവസ്വം പ്രസിഡന്‍റ് വി.നന്ദകുമാർ, മെമ്പർ എം.ജി.നാരായണൻ, കൗണ്‍സിലർ പൂർണിമ സുരേഷ്, സമിതി പ്രസിഡന്‍റ് പി.പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ.ഹരിഹരൻ,മറ്റ് സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ശേഷം ആന പാപ്പാൻ മാർക്ക് ഓണപ്പുടവ ദേവസ്വം പ്രസിഡന്‍റ് നൽകി. ആനക്ക് പഴങ്ങളും നൽകി.