ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിച്ച നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയുടെ ജന്മദിനമാണ് മലാല ദിനമായി ആചരിക്കുന്നത്. ഒരുകാലത്ത് പാകിസ്താനി സ്ത്രീകളും കുട്ടികളും അനുഭവിച്ചിരുന്ന അവകാശമില്ലായ്മയെ തന്റെ വാക്കുകളിലൂടെ ലോകത്തിനുമുന്നിലെത്തിച്ച ധീരയാണ് മലാല. അഫ്ഗാന്‍ സ്വാത് താഴ്വരയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ താലിബാന്‍ ഭീകരരുടെ വെടിയേറ്റ മലാലയ്ക്ക് 2014-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു.