എല്ലാ വര്‍ഷവും ഏപ്രില്‍ 1 ലോകമെങ്ങും വിഡ്ഢി ദിനമായി ആചരിക്കുകയാണ്. കൂട്ടുകാരെയും ബന്ധുക്കളെയുമെല്ലാം എന്തെങ്കിലും പറഞ്ഞ് പറ്റിക്കുകയെന്നത് എല്ലാവരുടെയും ഹോബിയാണ്. മാര്‍ച്ച് 31ന് തന്നെ നാളെ ഏപ്രില്‍ ഫൂളാണെന്ന് എല്ലാവരും മനസിനെ പറഞ്ഞ് പഠിപ്പിക്കുമെങ്കിലും ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ ഇക്കാര്യം മറന്നുപോകുന്നത് പതിവ് കാഴ്ചയാണ്. അത് ഏപ്രില്‍ 1ന്റെ ഒരു പൊതുസ്വഭാവമാണെന്നതാണ് യാഥാര്‍ത്ഥ്യം.