പതിനഞ്ചാം കേരള നിയമ സഭയുടെ അഞ്ചാം സമ്മേളനത്തിന് തുടക്കമായപ്പോള്‍ തന്‍റെ ഒരു വർഷത്തെ നിയമസഭയിലെ ഇടപെടലുകൾ പരസ്യപ്പെടുത്തി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. കഴിഞ്ഞ നിയമസഭയിൽ നാല് സമ്മേളനങ്ങളിലായി 49 ദിവസവും സേവ്യർ ചിറ്റിലപ്പിള്ളി ഹാജരായി. 238 ചോദ്യങ്ങളും അഞ്ച് സബ്മിഷനുകളും ബജറ്റ് ഉൾപ്പെടെ അഞ്ച് പ്രസംഗങ്ങളും നടത്തി. സേവ്യർ ചിറ്റിലപ്പിള്ളി തന്‍റെ ഔദ്യോഗിക സമൂഹ മാധ്യമ പേജിലൂടെയാണ് കണക്ക് പങ്കുവെച്ചത്.