മുണ്ടത്തിക്കോട് : മുണ്ടത്തിക്കോട് Nss higher secondary സ്കൂളിൽ യോഗ ദിനവും സംഗീത ദിനവും സംയുക്തമായി ആഘോഷിച്ചു . പ്രധാന അധ്യാപിക ഗിരിജ ടീച്ചർ യോഗാചാര്യനെ സ്വാഗതം ചെയ്യുന്നതോടൊപ്പം യോഗയും സംഗീതവും ജീവിതത്തിൽ ചെല്ലുത്തുന്ന സ്വാധീനത്തെ കുറിച്ച് സംസാരിച്ചു. യോഗാചാര്യനായ ടി ബി വിജയൻ യോഗമുറകളെക്കുറിച്ചും നിത്യ ജീവിതത്തിൽ യോഗയുടെ പ്രധാന്യത്തെ ക്കുറിച്ചും സംസാരിച്ചു. തുടർന്ന് യോഗയുടെ പ്രാധാന്യത്തെക്കുറിച്ചു അഭിനന്ദന ടി എം സംസാരിച്ചു. സംഗിതവും യോഗയും ഇടകലർന്ന ഫ്യൂഷൻ ഡാൻസ് വ്യത്യസ്തത പുലർത്തി. ആകാശവാണിയിലെ അപ്ഗ്രേഡ് മ്യൂസിക് ആർട്ടിസ്റ്റും ഈ വിദ്യാലയത്തിലെ വിരമിച്ച അധ്യാപികയുമായ ശ്രീമതി സജിത ടീച്ചർ സംഗീത ദിനം ഉദ്ഘാടനം ചെയ്തു. സംഗീത ദിനത്തോടനുബന്ധിച്ച് നടന്ന പുള്ളുവൻ പാട്ട് കുട്ടികളിൽ കൗതുകമുണർത്തി. വെങ്ങിലശ്ശേരി സ്വദേശിയായ മുരളിയും സംഘവുമാണ് പുള്ളുവൻ പാട്ട് അവതരിപ്പിച്ചത്. പുള്ളുവൻപാട്ട് അധ്യാപകരിലും കുട്ടികളിലും നവോൻമേഷം പകർന്നു. സീനിയർ അധ്യാപിക ജ്യോതി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.