ലയാള യുവ സംവിധായകൻ ബൈജു പറവൂർ (42 വയസ്സ്) ശാരീരിക അസ്വാസ്ഥ്യവും പനിയും മൂലം മരിച്ചു. പറവൂർ നന്തികുളങ്ങര കോയിപ്പമഠത്തിൽ ശശിയുടെയും സുമയുടെയും മകനാണ് ബൈജു പറവൂർ. ഭക്ഷ്യവിഷബാധയേറ്റാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞുആദ്യമായി സംവിധാനം നിർവഹിച്ച സിനിമ പ്രദർശനത്തിനെത്താനിരിക്കെ സംവിധായകന് ഭക്ഷ്യവിഷബാധയേറ്റ് ദാരുണാന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. സ്വന്തമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ‘സീക്രട്ട്’ എന്ന സിനിമ റിലീസിന് തയ്യാറെടുക്കവെയാണ് ബൈജുവിന്റെ വിയോഗം.