ഒറ്റപ്പാലത്ത് ട്രെയിൻ യാത്രയ്ക്കിടെ യുവാവിനെ കഴുത്തിനു ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തി. എഗ്‌മോർ എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന തമിഴ്നാട് സ്വദേശിക്കാണു പരുക്കേറ്റത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവാവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഞായറാഴ്ച ഉച്ചയോടെ ട്രെയിനിനുള്ളിലെ ശുചിമുറിക്കു സമീപമാണ് യുവാവിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ ഒറ്റപ്പാലത്തിനു സമീപം എത്തിയപ്പോഴായിരുന്നു സംഭവം. സ്വയം മുറിച്ചതാണോ ആക്രമിക്കപ്പെട്ടതാണോ എന്നു വ്യക്തമല്ല. കഴുത്തിലെ പരുക്ക് ഗുരുതരമായതിനാൽ പൊലീസിന്റെ പ്രാഥമിക മൊഴിയെടുപ്പ് നടന്നിട്ടില്ല.