കടുപ്പശ്ശേരിയിൽ യുവതിയെ കുളിമുറിയിൽ
മരിച്ച നിലയിൽ കണ്ടെത്തി. വേളൂക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കടുപ്പശ്ശേരി ഇഞ്ചിപുല്ലുവളപ്പിൽ വീട്ടിൽ വിവിഷ് ഭാര്യ നീതുവിനെ (23) വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
രാത്രിയിൽ കുളിക്കുവാൻ കയറിയ നീതു ദീർഘസമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ വീട്ടുകാർ വാതിൽ ചവിട്ടി പൊളിച്ച് നോക്കിയപ്പോൾ തറയിൽ വീണു കിടക്കുന്ന നിലയിൽ കാണപ്പെടുകയായിരുന്നു.
ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന്
പുല്ലൂർ മിഷൻ ആശുപത്രിയിൽ എത്തിച്ചു
എങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചുകഴിഞ്ഞിരുന്നതായി ഡോക്ടർ പറഞ്ഞു.സംഭവമറിഞ്ഞ ഉടൻ ആളൂർ, ഇരിങ്ങാലക്കുട
പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി.
മക്കൾ ആദി വിഗ്നേസ് (4 വയസ്സ്), ആദി
വിനായക് (2 വയസ്സ്), ആദി മഹാലക്ഷ്മി
(6 മാസം) മൃതദേഹം പുല്ലൂർ മിഷൻ ആശുപത്രി
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.