തൊടുപുഴ: വാല്‍പാറയില്‍ കരടിയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്. തോട്ടം തൊഴിലാളിയാണ് യുവതി. ഝാര്‍ഖണ്ഡ് സ്വദേശിയായ സബിത എന്ന യുവതിക്കാണ് പരിക്കേറ്റത്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ അഞ്ചരയ്ക്ക് വീടിന് പുറത്തിറങ്ങിയപ്പോഴാണ് യുവതിയെ കരടി ആക്രമിച്ചത്.