പച്ചക്കറി കടയിലെ തൊഴിലാളിയായിരുന്ന യൂസഫിന് ഒന്നര വർഷം മുമ്പാണ് ഹൃദയത്തിലേക്കുള്ള രക്ത കുഴലിൽ വലിയ മുഴ അനുഭവപ്പെട്ടത്. എണീറ്റുനടക്കാൻ പോലും കഴിയാത്ത അസ്ഥയിൽ മറ്റുള്ള വീടുകളിൽ ജോലിയെടുത്താണ് ഭാര്യ നസീറ കുടുംബം പുലർത്തുന്നത്. യൂസഫിന്‍റെ ജീവൻ നിലനിർത്തണമെങ്കിൽ ഉടനെ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ഇതിനായി പതിനഞ്ചു ലക്ഷം രൂപ ചിലവു വരും. (വീഡിയോ)