കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ യുവാക്കളുടെ ആക്രമണം. യുവാക്കൾ എസ് ഐയെ ആക്രമിച്ചു. പോലീസ് സ്റ്റേഷന്റെ ജനൽ ചില്ല് അടിച്ചു തകർത്തു. എടവിലങ്ങാട് സ്വദേശികളായ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (35) എന്നിവരാണ് പോലീസ് സ്റ്റേഷൻ ആക്രമിച്ചത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക സംഭവം നടന്നത്. ബാറിൽ സംഘർഷമുണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളാണ് അക്രമം നടത്തിയത്.ഇവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. കൈയ്ക്ക് പരുക്കേറ്റ എസ് ഐ കെ അജിത്ത് ചികിത്സയിലാണ്.