കുത്തുപ്പാറ- നായരങ്ങാടി യൂത്ത് കോൺഗ്രസ്സ് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി – പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി വറീത് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡണ്ട് സിജോ തൊട്ടിയിൽ അദ്ധ്യക്ഷത വഹിച്ചു.കിസാൻ കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡണ്ട് സണ്ണി മാരിയിൽ അനുമോദന പ്രസംഗം നടത്തി വി.ജി സുരേഷ് കുമാർ, സി. വി. ഹരിപ്രസാദ്, ജോബിൻ ജോസ്, യു.ജി ബാബു, കെ.പി രാജൻ, സാജൻ പുളിയാമാക്കൽ എന്നിവർ സംസാരിച്ചു