ഭരണഘടനയേയും ഭരണഘടന ശില്പികളേയും അവഹേളിച്ച സി.പി.എം. നിലപാടുകളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.എം. എം എൽ എമാർക്കും മന്ത്രിമാർക്കും ഭരണഘടനയുടെ ആമുഖം തപാലിൽ അയച്ചു നൽകി പ്രതിഷേധിച്ചു. തുടർന്ന് ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലി. യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ല സെകട്ടറി അശ്വിൻ ആലപ്പുഴ ഉദ്ഘാടനം ചെയ്യ്തു. യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് അംഗവുമായ വൈശാഖ് വേണുഗോപാൽ, അഡ്വ: യദുകൃഷ്ണൻ അന്തിക്കാട്, യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.സി. മണികണ്ഠൻ, കെ.എസ് യു നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സച്ചിൻ ടി. പ്രദീപ്, യൂത്ത് കോൺഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവുമായ അജ്മൽ ഷെരീഫ് എന്നിവർ നേതൃത്വം നൽകി.