അന്തരിച്ച മുൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രഡിഡന്‍റ് പ്രവീണിന്‍റെ കുടുംബത്തിന് വേണ്ടി യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി നിർമിച്ചു നൽകുന്ന ഭവന നിർമാണത്തിന്‍റെ ഭാഗമായി വീടിന്‍റെ കുറ്റിയടിക്കൽ ചടങ്ങ് ഡി. സി. സി ജനറൽ സെക്രട്ടറി കെ. അജിത്കുമാർ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പി എൻ വൈശാഖ് കൂപ്പൺ വിതരണം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് ജിജോ കുര്യൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് എ എസ് ഹംസ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ശ്രീനേഷ് ശ്രീനിവാസൻ,സന്ധ്യ കൊടക്കാടത്ത്, കെ എം സത്താർ, ജിജോ തലക്കോടൻ,അഡ്വ. മായാദാസ്,സി കെ രാമചന്ദ്രൻ, സി കെ വിജയൻ,ശശി മംഗലം എന്നിവർ പങ്കെടുത്തു.