വയനാട് മേപ്പാടിയില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. മേപ്പാടി കുന്നമംഗലം വയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രിയിൽ കുത്തേറ്റ മുർഷിദിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ബൈക്കിൻ്റെ ചാവി ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്.കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ ഒരു കടയുടെ മുന്നിൽ വച്ചാണ് തർക്കമുണ്ടായത്. ഇവിടെനിന്ന് പോകാൻ പ്രതിയായ രൂപേഷ് ആവശ്യപ്പെട്ടു. തുടർന്ന് ഇവർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ രൂപേഷ് അരയിൽ സൂക്ഷിച്ച കത്തിയെടുത്ത് കുത്തുകയായിരുന്നു.