ഡല്‍ഹിക്കടുത്ത് ഗ്രേറ്റര്‍ നോയിഡയില്‍ ആറുനിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ബിസ്‍രാഖ് മേഖലയിലെ ഷാബെരിയിലുള്ള കെട്ടിടത്തിലാണ് പുലര്‍ച്ചെ തീപിടിച്ചത്. ബേസ്മെന്റിലാണ് ആദ്യം തീ കണ്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 12 ഫയര്‍ എന്‍ജിനുകള്‍ ഉടന്‍ സ്ഥലത്തെത്തി. പല നിലകളില്‍ കുടുങ്ങിയ അന്‍പതിലേറെപ്പേരെ സ്റ്റെയര്‍കേസ് വഴിയും മറ്റും പുറത്തെത്തിച്ചു. ആര്‍ക്കും പരുക്കില്ലെന്ന് ചീഫ് ഫയര്‍ ഓഫിസര്‍ പ്രദീപ് ചൗബേ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.