Kerala

വയോജനങ്ങള്‍ക്കുള്ള സൗജന്യ ഗ്ലൂക്കോമീറ്ററിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം

Published

on

സാമൂഹ്യനീതി വകുപ്പിന്‍റെ വായോമധുരം പദ്ധതിയിൽ (ബി.പി.എൽ ) കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്ക് ഡയബറ്റിക്സ് സ്വയം പരിശോധിക്കാൻ -ഗ്ലൂക്കോ മീറ്റർ – സൗജന്യമായി നൽകുന്ന പദ്ധതിക്ക് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. suneethi. Sjd.kerala. gov . in വഴിയാണ് അപേക്ഷിക്കേണ്ടത്.
60 വയസ്സോ അതിനു മുകളിൽ പ്രായമുള്ള ബി.പി.എൽ ഗുണഭോക്താക്കൾക്കാണ് നൽകുന്നത്.
ആധാർ കാർഡ് , പ്രമേഹ രോഗിയാണെന്ന് തെളിയിക്കുന്ന ഗവ. ഡോക്ടറുടെ സർട്ടിഫിക്കറ്റ് ബി.പി.എൽ റേഷൻ കാർഡിന്‍റെ കോപ്പി എന്നിവ സഹിതം അപേക്ഷ പൂരിപ്പിച്ച് ഓൺ ലൈൻ ആയിഅക്ഷയ, ജനസേവന കേന്ദ്രം വഴി ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് സമർപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version