Job vacancy

കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ നിയമനം

Published

on

പട്ടികജാതി വികസന വകുപ്പിന്‍റെ നൂതന പരിശീലന പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു. സോഷ്യൽ വർക്കിങ്ങിൽ ബിരുദാനന്തര ബിരുദമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ- യുവാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗക്കാരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത : മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് കോഴ്സ് പൂർത്തിയാക്കണം. പ്രായപരിധി – 21-35. ജില്ലാ തലത്തിൽ നടത്തുന്ന അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം. പട്ടികജാതി വികസന വകുപ്പിന്‍റെ ജില്ലാതല ഓഫീസുകളിലും വിവിധ കോർപ്പറേഷൻ ഓഫീസുകളിലും ഡയറക്ടറേറ്റിലുമാണ് നിയമനം. 2 വർഷമാണ് നിയമന കാലാവധി.
താൽപ്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ആഗസ്റ്റ് 5 ന് വൈകിട്ട് 5 മണിക്ക് മുൻപായി തൃശൂർ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറത്തിന്‍റെ മാതൃകയും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. ഫോൺ: 0487 2360381

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version