കേരള സര്‍ക്കാര്‍ സ്ഥാപനമായ വടക്കഞ്ചേരി ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അധ്യാപകരെ നിയമിക്കുന്നു. ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്‌സ്, ഡമോണ്‍സ്‌ട്രേറ്റര്‍ എന്നീ തസ്തികകളിലാണ് നിയമനം. ഗസ്റ്റ് അധ്യാപകര്‍ക്ക് (ഇലക്ട്രോണിക്‌സ്) 55% ത്തിന് മുകളില്‍ മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നെറ്റും അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ്സ് എംടെക്കും നെറ്റുമാണ് യോഗ്യത. ഡമോണ്‍സ്‌ട്രേറ്ററിനുള്ള (ഇലക്ട്രോണിക്‌സ്) യോഗ്യത ത്രിവത്സര ഫസ്റ്റ് ക്ലാസ് ഡിപ്ലോമ അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ്സ് ബി.എസ്സ്‌സി ഇലക്ട്രോണിക്‌സ് എന്നിവയാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 26 ന് രാവിലെ 11.00 മണിക്ക് വടക്കഞ്ചേരി അപ്ലൈഡ് സയന്‍സ് കോളേജില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ – 04922 255061, 04912 985061.