കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള ദേശീയ പൊതുപ്രവേശനപരീക്ഷ (സി.യു.ഇ.ടി.) സെപ്റ്റംബര്‍ ഒന്നുമുതല്‍ ഏഴുവരെയും ഒന്‍പതുമുതല്‍ 11 വരെയും രണ്ടുഘട്ടങ്ങളായി നടത്തുമെന്ന് യു.ജി.സി. ചെയര്‍മാന്‍ എം. ജഗദീഷ്‌കുമാര്‍ അറിയിച്ചു.
അഡ്മിറ്റ് കാര്‍ഡ്, പരീക്ഷാകേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും. 3.57 ലക്ഷം വിദ്യാര്‍ഥികളാണ് അപേക്ഷിച്ചിരിക്കുന്നത്. രാജ്യത്തിനുള്ളില്‍ അഞ്ഞൂറും വിദേശത്ത് പതിമ്മൂന്നും പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. 66 സര്‍വകലാശാലകളിലെ പി.ജി. പ്രവേശനം ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും. കൂടുതല്‍
വിവരങ്ങള്‍ക്ക്: nta.ac.in, cuet.nta.nic എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കാം.