ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ താല്‍ക്കാലികമായി ഒഴിവ് വരുന്ന
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എഞ്ചിനീയറുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. സിവില്‍/ അഗ്രികള്‍ച്ചറല്‍/ എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് വര്‍ഷ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വര്‍ഷം പ്രവര്‍ത്തി പരിചയവും വേണം. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഈ മാസം 11 വൈകിട്ട് 4 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ – 0480 2701446.