തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രമുഖ സ്ഥാപനം മുഖേന +2 കൊമേഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സി.എം.എ ഫൗണ്ടേഷൻ ക്ലാസ്സുകൾ (തൃശൂർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ചാലക്കുടി, കുന്നംകുളം) എന്നീ കേന്ദ്രങ്ങളിൽ 2023 ജനുവരി വരെ എല്ലാ ഞായറാഴ്ചകളിലും 2023 ഏപ്രിൽ, മെയ് മാസങ്ങളിൽ റഗുലർ ക്ലാസ്സുകളും സൗജന്യമായി നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്ത് 12 ന് മുമ്പായി തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ബന്ധപ്പെടേണ്ടതാണ്.ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0487 – 2331016