മാടക്കത്തറ പഞ്ചായത്തിൽ വാരിക്കുളം ദേശത്ത് താമസിക്കുന്ന മാങ്ങാട്ടു വീട്ടിൽ ദേവിക്കാണ് ഡോ. പൽപ്പു ഫൌണ്ടേഷന്‍റെ നേതൃത്വത്തിൽ സ്നേഹഭവനം ഒരുക്കുന്നത്. ഇവർ താമസിക്കുന്ന വീടിന്‍റെ അവസ്ഥ നേരിട്ടു മനസ്സിലാക്കിയതിനു ശേഷമാണ് ഡോ. പൽപ്പു ഫൌണ്ടേഷന്‍റെ മാനേജിങ് ട്രസ്റ്റീ റിഷി പൽപ്പു ഇവർക്ക് വീട് വെച്ചു നൽകാൻ തീരുമാനിച്ചത്. ഇന്ന് വാരിക്കുളത്തു ദേവിയുടെ വക ഭൂമിയിൽ പുതിയ വീടിനു വേണ്ടിയുള്ള തറക്കല്ലിടൽ കർമ്മം ഡോ. പൽപ്പു ഫൌണ്ടേഷൻ മാനേജിങ് ട്രസ്റ്റീ റിഷി പൽപ്പു നിർവഹിച്ചു. ചടങ്ങിൽ അരുൺ പുത്തൻപുരക്കൽ, സനീഷ് പള്ളിപ്പാട്ട്, സുനൻ, ദീപു, വിഷ്ണു, സന്തോഷ്. എം. ട്ടി. സിജോ, സണ്ണി ഇലത്തിക്കുന്നേൽ, ജോസ് ഉറുമ്പിൽ, റെജി മുണ്ടനാനി, തങ്കപ്പൻ. പി. ആർ എന്നിവർ പങ്കെടുത്തു