National

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടു

Published

on

ഇന്ത്യയിലെ ആദ്യത്തെ ഗോത്രവര്‍ഗ പ്രസിഡന്റും രണ്ടാമത്തെ വനിതാ പ്രസിഡന്റുമായി ദ്രൗപദി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടു.ഒഡീഷയില്‍ നിന്നുള്ള ഗോത്രവര്‍ഗ നേതാവാണ് ദ്രൗപദി മുര്‍മു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി , പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയെ പരാചയപെടുത്തിയാണ് ദ്രൗപദി മർമ്മു രാജ്യത്തിന്റെ പ്രഥമ പൗരയും , സർവ സൈന്യാധിപയുമായി സ്ഥാനമേറ്റത്. 1958 ജൂണ്‍ 20ന് ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തിലാണ് ജനനം. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന ജാര്‍ഖണ്ഡിലെ ആദ്യ ഗവര്‍ണറും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ഗോത്രവര്‍ഗക്കാരിയുമാണ് അവര്‍. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുള്ള ദ്രൗപതി മുര്‍മു സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് അധ്യാപികയായാണ് തുടങ്ങിയത്. ബിജെപി ടിക്കറ്റില്‍ മയൂര്‍ഭഞ്ചിലെ റായ്‌റംങ്കപൂരില്‍ നിന്ന് 2000, 2009 വര്‍ഷങ്ങളില്‍ എംഎല്‍എ ആയിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ചപ്പോഴാണ് മുര്‍മു ആദ്യമായി മത്സരാര്‍ഥിയായി പരിഗണിക്കപ്പെട്ടത്. 2000 ല്‍ അധികാരത്തിലെത്തിയ ബിജെപി- ബിജെഡി സഖ്യസര്‍ക്കാരിന്റെ കാലത്ത് അവര്‍ വാണിജ്യം, ഗതാഗതം, തുടര്‍ന്ന് ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകള്‍ എന്നിവ കൈകാര്യം ചെയ്തു. 2009 ല്‍ ബിജെഡി ഉയര്‍ത്തിയ വെല്ലുവിളിയ്‌ക്കെതിരെ ബിജെപി പരാജയപ്പെട്ടപ്പോഴും ദ്രൗപദി മുര്‍മുവിന് വിജയിക്കാന്‍ കഴിഞ്ഞു. 2015 ല്‍ ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണറായി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മുവിനെയും രണ്ട് ആണ്‍മക്കളെയും നഷ്ടപ്പെട്ട മുര്‍മു തന്റെ വ്യക്തിജീവിതത്തില്‍ ഒരുപാട് ദുരന്തങ്ങള്‍ നേരിട്ടുണ്ട്. എംഎല്‍എ ആകുന്നതിന് മുമ്പ്, 1997 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം റായ്‌രംഗപൂര്‍ നഗര്‍ പഞ്ചായത്തിലെ കൗണ്‍സിലറായും ബിജെപിയുടെ പട്ടികവര്‍ഗ മോര്‍ച്ചയുടെ വൈസ് പ്രസിഡന്റായും മുര്‍മു സേവനം അനുഷ്ഠിച്ചു. ഇതിലൂടെ ബിജെപിയുടെ ഗോത്രവര്‍ഗ മുന്നേറ്റത്തിന് വലിയ ഉത്തേജനം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version