India

ഇ- റുപ്പി ഇന്ന് പുറത്തിറങ്ങും

Published

on

റിസർവ്വ് ബാങ്കിൻറെ ഡിജിറ്റൽ കറൻസിയായ ഇ- റുപ്പി ഇന്ന് പുറത്തിറങ്ങും. മുംബൈ, ഡൽഹി, ബെം​ഗളൂരു, ഭുവനേശ്വർ എന്നീ നാല് ന​ഗരങ്ങളിൽ മാത്രമാണ് ഇ-റുപ്പി ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങുന്നത്.
നിലവിലുള്ള നാണയത്തിന്റെയും കറൻസിയുടേയും മൂല്യമുള്ള ടോക്കണുകളായാണ് ഇ-റുപ്പി പുറത്തിറങ്ങുക. ആദ്യഘട്ടത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, യെസ് ബാങ്ക്, ഐ.ഡി.എഫ്‌.സി ഫസ്റ്റ് ബാങ്ക് എന്നീ നാല് ബാങ്കുകളെയാണ് ഇതിനായി റിസർവ്വ് ബാങ്ക് തിഞ്ഞെടുത്തിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ കൊച്ചി ഉൾപ്പടെ ഒമ്പത് നഗരങ്ങളിലേക്ക് ഇ റുപ്പി വ്യാപിപ്പിക്കും. 66 രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിനുള്ള പരീക്ഷണത്തിലാണ്. ഇതിനിടെയാണ് ആർബിഐ ഇ റുപ്പി പുറത്തിറങ്ങുന്ന വിവരംപുറത്തു വിടുന്നത്. ഘട്ടങ്ങളായി പരീക്ഷിച്ച് മാത്രമേ പൂ‍‍ർണമായും പദ്ധതി നടപ്പാക്കു എന്ന് ആർ.ബി.ഐ വ്യക്തമാക്കി. മൊബൈൽ ഉപയോ​ഗിച്ച് ആളുകൾക്ക് ഇ-റുപ്പി ഇടപാടുകൾ നടത്താനാകും. നിലവിലെ പരീക്ഷണ ഘട്ടത്തെ വിലയിരുത്തിയാണ് അടുത്ത പ്രഖ്യാപനം നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version